എആര്‍ നഗര്‍ : ഇരുമ്പുചോല എയുപി സ്കൂളില്‍ പഠിക്കുന്ന നിര്‍ദനരായ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചു നല്കുന്ന സ്നേഹഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങായി അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും.
ഇരുമ്പുചോല എയുപി സ്കൂളിലെ അധ്യാപകര്‍ സ്വരൂപിച്ചു തുക എച്ച്എം ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, മാനേജര്‍ ലിയാഖത്തലി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് ഹന്‍ളല്‍ കാവുങ്ങല്‍, മുനീര്‍ തലാപ്പന്‍ എന്നിവര്‍ക്ക് കൈമാറി.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റിന്റെ ധനസഹായം യൂണിറ്റ് പ്രസിഡന്റ് മൂസാക്ക ചോലക്കന്‍ ,സെക്രട്ടറി നദീര്‍, ട്രഷറര്‍ സൈദു പി പി, വൈസ് പ്രസിഡന്റ് സൈതലവി കെസി, ഹനീഫ എന്നിവര്‍ ചേര്‍ന്ന് പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, എച്ച്എം ഷാഹുല്‍ ഹമീദ്, മാനേജര്‍ ലിയാഖത്ത് അലി കാവുങ്ങല്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹന്‍ളല്‍ കാവുങ്ങല്‍, മുനീര്‍ തലാപ്പന്‍, സ്റ്റാഫ് സെക്രട്ടറി ഹമീദ് മാഷ് അദ്ധ്യാപകരായ ലത്തീഫ് മാഷ്, ഷഫീഖ് മാഷ്, സുഹറ ടീച്ചര്‍ ,നുസൈബ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു