മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദ്വിദിന റോബോവാർ ക്യാമ്പ് സംഘടിപ്പിക്കുന്നു

നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി

തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മൂന്ന് മുതൽ ഒൻപതാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡിസൈൻ തിങ്കിങ് തുടങ്ങിയവയുടെ വിവിധ അടിസ്ഥാനപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

വിവിധ സെൻസറുകളുടെ പരിചയപ്പെടൽ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ, ലൈൻ ഫോളോവർ – വാൾ ഫോളോവർ റോബോട്ടുകൾ തുടങ്ങിയയുടെ നിർമ്മാണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

24 ന് ക്യാമ്പ് അംഗങ്ങളുടെ “മെഗാ റോബോവാർ“ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. താത്പര്യമുള്ളവർ

https://forms.gle/qqwoeuQkpnFDDZPq6

എന്ന ലിങ്കിലോ 8089462904,9072370755 എന്ന നമ്പറില്‍ വിളിച്ചോ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

———————————–

ജില്ലാ വികസനസമിതി യോഗം 30ന്

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

————————–

ആയുർവേദ മെഡിക്കൽ ഓഫീസര്‍ ഒഴിവ്

കോട്ടയം ജില്ലയിൽ പട്ടികജാതി സംവരണത്തിലുള്ള ആയുർവേദ മെഡിക്കൽ ഓഫീസറുടെ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബി.എ.എം.എസ്, എം.ഡി ബിരുദധാരികളും 19-41 പ്രായപരിധിയിലുള്ളവരും (ഇളവുകൾ അനുവദനീയം) ആയിരിക്കണം. യോഗ്യരായവര്‍ ഡിസംബര്‍ 30 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കുന്നതാണെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.

———————-

വിമുക്ത ഭടന്മാര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പാലക്കാട് എലപ്പുള്ളിപാറയിലുള്ള റീട്ടെയില്‍ ഔട്ട്ലെറ്റിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ജെ.സി.ഒ (ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍) അല്ലെങ്കില്‍ അതിനുമുകളിലുള്ള റാങ്കില്‍ നിന്നും വിരമിച്ച 21നും 60നും ഇടയില്‍ പ്രായമുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഡിസംബര്‍ 23ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734932

error: Content is protected !!