വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ചു ; മദ്ധ്യവയസ്‌കന്‍ പിടിയില്‍

പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് അധികാരി കോട്ടയില്‍ താമസിക്കുന്ന കെ.വി പ്രഭാത് (52) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 26 ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതി സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയും തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ പ്രതി സാധനങ്ങള്‍ എടുത്തു കൊടുക്കുവാന്‍ നിന്ന ജീവനക്കാരിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ അരുണ്‍ എ എസ് ഐ റീന സിപിഒ മുജീബ് റഹ്‌മാന്‍ സിപിഒ പ്രബീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

പ്രതി മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഒളവണ്ണ ഭാഗത്ത് ചെരിപ്പ് കമ്പനി നടത്തുകയാണ്.

error: Content is protected !!