താനൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പാല്‍ വിതരണ ഏജന്റ് മരിച്ചു. കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്ക് വശം താമസിക്കുന്ന കടവത്ത് സുരേഷ് ബാബു (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10:15 ന് വലിയപാടത്ത് വെച്ച് റെയില്‍ മുറിച്ചു കടക്കുന്നതിനിടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ടത്.