മൂന്നിയൂർ: ഒമാനിലെ സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ഉണ്ടായ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈതുവിന്റെ മകൻ യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് സംഭവം. വാഹനത്തിൽ വെച്ച് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടവും ഉണ്ടായിരുന്നു.
സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്.
സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: സഹ് ല
മക്കൾ : ഫാത്തിമ തസ്‌നി, മുഹമ്മദ് നിയാസ്, യമിൻ ഹൈസിൻ .
സഹോദരങ്ങൾ: കരീം, ശംസുദ്ദീൻ, താഹിർ , ഇൽയാസ് ( സഊദി), ഫാത്തിമ സുഹാദ (നിബ്രാസ് സ്കൂൾ വിദ്യാർഥിനി ), പരേതനായ സകരിയ്യ .