പരപ്പനങ്ങാടി : ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി മുഹമ്മദ് ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജൂലൈ 13 ന് സ്വീഡനില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശഹീര്‍ പങ്കെടുക്കും.
ഗ്വാളിയാറില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകനായ ശഹീര്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയത്.
ശഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശഹീറിനു ടീമില്‍ ഇടം നേടുന്നതിന് ശക്തി പകര്‍ന്നു. ജൂലൈ 13 ന് സ്വീഡനില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി യാത്ര പുറപ്പെട്ട ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കൗണ്‍സിലിര്‍മാര്‍മാരായ പി.പി ഉമ്മുകുല്‍സു, തലക്കലകത്ത് റസാഖ്, കെ.ജുബൈരിയ, ടി.ആര്‍ റസാഖ് പങ്കെടുത്തു.