തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ കെ.ടി. മുഹമ്മദ് കുട്ടിയുടെ മകനും ഗായകനുമായ കെ.ടി.മുഹമ്മദ് റാഫി (44) ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഭാര്യ ആയിഷാബി. മക്കൾ : അൽ സാബിത്ത്, അൽ ഫാദി, റിള.
മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്

error: Content is protected !!