മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നിയൂര്‍ തലപ്പാറയില്‍ വച്ചാണ് അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് പുറമേ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും നടത്തി.

മലപ്പുറത്ത് നിന്ന് മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീം അംഗങ്ങളായ ഡോ. അക്ഷയ് കൃഷ്ണന്‍ സി.എം, അരുണ്‍.റ്റി.എസ്, എഫ് എച്ച് .സി .മൂന്നിയൂരില്‍ നിന്ന് ജെ.എച്ച് .ഐ മാരായ എഫ്. ജോയ് , വി. പ്രശാന്ത്, കെ.എം ജൈസല്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു.

വരും മാസങ്ങളില്‍ പരിശോധന തുടരും എന്ന് എഫ്.എച്ച്.സി എം.ഒ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട്, എച്ച്.ഐ ഹസിലാല്‍.കെ.സി എന്നിവര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിട ഉടമകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

error: Content is protected !!