കോഴി ഫാമിന്റെ മറവില്‍ കഞ്ചാവ് വില്പന ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൊണ്ടോട്ടി : കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

error: Content is protected !!