
പെരുവള്ളൂർ : പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നാൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ മരണം രണ്ടായി. വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി കൊട്ടേക്കാടൻ നിസാറാണ് മരണപ്പെട്ടത്. ഈ മാസം 11 ന് ഞായറാഴ്ച പറമ്പിൽ പീടികയിൽ വെച്ചായിരുന്നു അപകടം. ഈ അപകടത്തിൽ നിസാറിൻ്റെ സുഹൃത്ത് വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി സി പി അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിസാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിസാർ ഗൾഫിൽ നിന്നെത്തി ഏതാനും ആഴ്ചകൾ ആയപ്പോഴാണ് അപകടം.