അനധികൃത ബിൽഡിംഗ് നിർമ്മാണം ; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരൂരങ്ങാടി ചെമ്മാട് ടൗൺ

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ശനിയാഴ്ച രാവിലെ മുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്.

നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത പരിഹാരത്തിന് ഉതകുന്ന മാർഗങ്ങൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ല.

വാഹനപ്പെരുപ്പം നാള്‍ക്കുനാള്‍ കൂടി വരികയാണ് ഗതാഗത കുരുക്കും നിത്യസഭവമാകുകയാണ്. അനധികൃത പാർക്കിങ്ങും തെരുവുകച്ചവടവും മൂലം കാൽനട യാത്രക്കാർക്ക് നടപ്പാതയിലേക്കോ,കടത്തിണ്ണകളിലേക്കോ കയറി നിൽക്കാൻ പോലും കഴിയാതെ അവസ്ഥയാണിപ്പോൾ പാർക്കിംഗ് സ്പേസുകൾ കാണിച്ച് പെർമിറ്റ് എടുക്കുന്ന ബിൽഡിങ്ങുകൾ പെർമിറ്റ് കിട്ടിയാൽ ഉടനെ പാർക്കിംഗ് സ്പേസിലേക്ക് ഷീറ്റ് നീട്ടി പാർക്കിംഗ് സ്പേസുകൾ ഇല്ലാതാക്കുകയാണ് ചെയ്തുവരുന്നത്. ഇങ്ങിനെയുള്ള ബിൽഡിങ്ങുകൾ ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ എസ് ജി ഡി ഡിപ്പാർട്ട്മെൻറ് കഴിഞ്ഞവർഷം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവുകൾ പുല്ല് വില പോലും കൽപ്പിക്കാതെയാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുൽ റഹീം പൂക്കത്ത് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല

സർക്കാർ ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും നിലപാട് ആംബുലൻസ് കൾക്ക് പോലും മിനിറ്റുകളൊളം ബ്ലോക്കിൽ കിടക്കേണ്ടിവന്ന അവസ്ഥയാണ് 10,000ത്തിലേറെ വിദ്യാർഥികൾ ദിവസവും പോയി വരുന്നതും ധാരാളം സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുകയും ചെയ്യുന്ന ചെമ്മാട് നഗരത്തിലേക്ക് പോകാൻ പറ്റാത്ത രീതിയിൽ ഗതാഗതസ്തംഭനം വളരെയധികം കൂടുതലാണ്. പ്രധാനപ്പെട്ട ഓഫീസുകളായ താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി , ട്രഷറി , ബാങ്കുകൾ , ഗവൺമെൻറ് ആശുപത്രി , പോലീസ് സ്റ്റേഷൻ , തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്ക് കാരണം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്കും സ്കൂൾകുട്ടികൾക്കും സംജാതമായിരിക്കുന്നത്

വിദഗ്ധമായ ടൗൺ പ്ലാനിങ്ങിന്റെ അഭാവമാണ് ഇത്തരം കുരുക്കുകൾ , എല്ലാ ടൗണുകളിലും ഇത് ഉണ്ടാകുന്നത് ടൗൺ പ്ലാനിങ്ങിൻ്റെ അഭാവം തന്നെ, ഏതെങ്കിലും ഒരു വിദഗ്ധസമിതിയെ ഏൽപ്പിച്ച് അവരുടെ അഭിപ്രായം പ്രകാരം മലപ്പുറം ജില്ലയിൽ പ്ലാനിങ്ങ് നടത്തുന്നില്ല, ജനസാന്ദ്രത കൂടുമ്പോൾ ഓട്ടോറിക്ഷ പാർക്കിംഗ്, കാർ പാർക്കിംഗ്, ബസ്റ്റാൻഡിൽ വരുന്നവരുടെ വെഹിക്കിൾ പാർക്കിംഗ്, മാർക്കറ്റ്, യാത്രക്കാരുടെ സൗകര്യങ്ങൾ, എന്നിവ നോക്കി ഏതൊക്കെ രീതിയിൽ ക്രമീകരണം വരുത്തണം എന്നത് മുൻസിപ്പാലിറ്റിയോ വിദഗ്ധ കമ്മിറ്റിയെ ഏർപ്പെടുത്തി പഠനം നടത്തി അവരുടെ അഭിപ്രായപ്രകാരം ചെയ്താൽ ഇത് ഒഴിവാകും ,

ഇവിടെ പദ്ധതികൾ കൊണ്ടുവരികയും നേരിട്ടത് നടപ്പാക്കുകയും ചെയ്യുകയാണ് ഇതുതന്നെയാണ് ഇതിൽ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ,ഇത് ഉപദേശിച്ചു കൊടുക്കേണ്ടത് മുൻസിപ്പാലിറ്റികൾ ഭരിക്കുന്ന പാർട്ടികളാണ് ,നമുക്ക് ഒരുപാട് ഡെവലപ്മെന്റൽ സ്കിൽസ് ഉപയോഗി ക്കാവുന്ന ഡിപ്പാർട്ട്മെന്റുകൾ ഉണ്ട് അതിൽ എല്ലാം ഉദ്യോഗസ്ഥന്മാരും ഉണ്ട് അവരുടെ വിദഗ്ധ സ്കിൽ ഉപയോഗപ്പെടുത്തി ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയാൽ സ്വാഭാവികമായിട്ടും ചെമ്മാട് ടൗണിലെ കുരുക്കുകളും ഒഴിവാകും , പക്ഷേ അതിനുള്ള ശ്രമം ഉണ്ടായെങ്കിൽ മാത്രമല്ലേ ആശ്വാസമാകു എന്ന് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു ഈ നിലയിൽ ഗതാഗതക്കുരുക്ക് തുടർന്നാൽ ചെമ്മാട് ടൗൺ ശ്വാസം മുട്ടി ചാവും

error: Content is protected !!