സര്‍വകലാശാലയില്‍ ‘പഴമ പലമ’ സെമിനാര്‍

ഏകഭാഷയും ഏക സംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയും ബഹുസ്വരത ഇല്ലാതാവുകയും ചെയ്യുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. മലയാളം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവിഭാഗം പ്രൊഫസറുമായ ഡോ. അനില്‍ വള്ളത്തോളിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ ‘പഴമ പലമ’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവ് സമ്പാദനത്തിനും ബോധനത്തിനും മാതൃഭാഷയായ മലയാളം ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും മലയാളം സര്‍വകലാശാല അത് വിജയകരമായി നടപ്പാക്കിയെന്നും വി.സി. പറഞ്ഞു.

വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.എ. ഷഹന, കെ. അഞ്ജന എന്നിവര്‍ സംസാരിച്ചു. ഡോ. ടി.ബി. വേണുഗോപാല പണിക്കര്‍, ഡോ. കെ.വി. ദിലീപ് കുമാര്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. നൗഷാദ് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ചയാണ് സെമിനാര്‍ സമാപനം.

error: Content is protected !!