ഹോളി ആഘോഷിക്കാന്‍ വന്നില്ല ; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദനം, നാല് പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അമ്പലത്തുകരയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദ്ദനം. മടിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമ്മട്ടംവയല്‍ സ്വദേശി കെപി നിവേദി (17)നാണ് മര്‍ദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

error: Content is protected !!