കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി – റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു.