സമന്വയ വനിതാ വേദി സംഗമവും ബോധവൽക്കരണ ക്ലാസ്സും

സമന്വയ ഗ്രന്ഥശാല വനിതാവേദി സംഗമവും, ബോധവൽക്കരണ ക്ലാസ്സും ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ സുമി പി.എസ് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വനിതാ പ്രവർത്തക സോഫിയ പി.പി ക്ലാസ് നയിച്ചു.

ഗ്രന്ഥശാല പ്രസിഡൻ്റ് റിയോൺ ആൻ്റണി. എൻ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റിയംഗങ്ങളായ മധുസൂദനൻ പി , സുനിത്ത് കുമാർ . കെ, നിസാർ വെമ്പാല, മജീദ്. പി, എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാല സെക്രട്ടറി അനു ഘോഷ് . പി സ്വാഗതവും, വനിതാ വേദി കമ്മിറ്റിയംഗം ബിജില . കെ നന്ദിയും പറഞ്ഞു.

വനിതാ വേദി ഭാരവാഹികളായി സെക്രട്ടറി ശ്രുതി എ.ടി, പ്രസിഡൻ്റ് വൈറുന്നിസ എം.പി, ജോ. സെക്രട്ടറി യായി സജിത കെ, വൈ. പ്രസിഡൻ്റായി മൈമൂന പി എന്നിവരെയും തിരഞ്ഞെടുത്തു.

error: Content is protected !!