Saturday, July 12

വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

error: Content is protected !!