
മഞ്ചേരി: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. പുൽപ്പറ്റ കളത്തും പടി കുഴിക്കാടൻ നസീബയുടെ മകൻ മുഹമ്മദ് ഷാദിൽ (12) ആണ് മരിച്ചത്. പുല്ലൂർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മഞ്ചേരി – അരീക്കോട് റോഡിൽ, കാവനൂർ ചെങ്ങര ചാലം മൂച്ചിക്കൽ ജിയോ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാവനൂർ
എളയൂർ മജ്മൽ ശരീയത്ത് കോളേജിൽ പഠിക്കുന്ന സഹോദരനെ കണ്ടു മടങ്ങുമ്പോൾ ആയിരുന്നു സംഭവം. അപകടത്തിൽ മാതാവ് നസീബ, ഓട്ടോ ഡ്രൈവർ ഷാഫി, എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.