മുൻഗണനാ കാർഡിന്റെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

മലപ്പുറം: ഗുരുതര രോഗമുള്ളവരുടെത് ഒഴികെയുള്ള മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാനുള്ള അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ലെന്നും ഓൺലൈനായി സമർപ്പിക്കണമെന്നും സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുൻഗണനാ റേഷൻ കാർഡിലേക്ക് മാറണമെന്ന അപേക്ഷ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ലെന്ന പരാതിയിലാണ് നടപടി. പൂക്കോട്ടുപാടം സ്വദേശി എം.കെ. അസീനയാണ് പരാതിക്കാരി.

മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മാർക്ക് കുറവായതു കൊണ്ടാണ് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് 25 മാർക്കാണ് ലഭിച്ചത്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം 30 മാർക്കോ അതിൽ കൂടുതലോ ലഭിക്കണം. എന്നാൽ അപക്ഷ ഓൺലൈനായി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!