Wednesday, November 12

ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ

നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്, ഗണിതം അധ്യാപകനായ അൻഫസ് ആണ് ശിശുദിനത്തിൽ തപാൽ മാർഗം വഴി തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നുകൊണ്ട് ഈ വിസ്മയം തീർത്തത്.

സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ മാത്രമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ തന്റെ കുട്ടികളെ തന്റെ പൂർവികർ മറ്റുള്ളവർക്കായി സന്ദേശങ്ങൾ നൽകിയ രീതി എങ്ങനെയെന്നും പോസ്റ്റ് ഓഫീസ് , തപാൽ മാർഗ്ഗം ,പോസ്റ്റുമാൻ, എന്നീ മാധ്യമങ്ങൾ എങ്ങനെയാണ് നമുക്ക് സഹായകരമാകുന്നത് എന്നും കുട്ടികളെ പരിചയപ്പെടുത്തി അധ്യാപകൻ.

ഈ കത്തുകൾ ലഭിച്ച ഉടനെ കത്ത് ലഭിച്ച കുട്ടികൾ മറുപടി എന്നോളം വരും ദിവസങ്ങളിൽ തന്നെ ക്ലാസ് അധ്യാപകനെ തപാൽ മാർഗം വഴി തന്നെ സന്ദേശം തിരിച്ചയച്ചും കുട്ടികളിൽ ഈ സംവിധാനം പൂർവ്വാധികം ശക്തിപ്രാപിക്കാൻ അധ്യാപകന്റെ ഈയൊരു ശ്രമം കൊണ്ടായി.

തീർന്നില്ല, അന്നേദിവസം തന്നെ തന്റെ ക്ലാസിലെ മുഴുവൻ രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ചുവരുത്തി അവരവരുടെ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കലും നടത്തി ഈ അധ്യാപകൻ മാതൃകയായി.

ഗണിതത്തിൽ മാത്രമല്ല സ്കൂളിലെ വിവിധയിനം പ്രവർത്തനത്തിലും അൻഫസ് നൽകുന്ന സംഭാവന ചെറുതല്ല. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും അഭിനന്ദനാർഹമാണ്.

error: Content is protected !!