ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു


തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു.
തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ
ഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പം
മദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.
ഭാര്യ: ആയിഷ
മക്കൾ: ഫഹദ് (യു.എ.ഇ),
ഷബാഹ് (അൽഐൻ ) ,ഷമിഹ്
മരുമക്കൾ: സമീന (പൊന്മുണ്ടം),
ഫഹ് മിദ (വാളക്കുളം),
സുമയ്യ (കരിങ്കപ്പാറ),
ജനാസ മദീനയിൽ ഖബറടക്കി.

error: Content is protected !!