സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മലപ്പുറം സ്വദേശികളടങ്ങിയ മൂന്നംഗ സംഘം പിടിയില്‍

വയനാട് : മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം ഇരുവട്ടൂര്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എന്‍. ചാന്ദ്, തിരൂരങ്ങാടി കൊടിഞ്ഞി കുറ്റിയത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവര്‍ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്ധമായിട്ടായിരുന്നു മോഷണം. ബത്തേരി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, എം.എ. സന്തോഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!