“ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ ” സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഗവണ്മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ പി. എസ്. എം. ഓ കോളേജ്, ചരിത്ര വിഭാഗം “ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു . പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഡയറക്ടർ ഗവണ്മെന്റ് ഓഫ് കേരള, ഡോ: ബീവേഷ് ഉത്ഘാടനം നിർവഹിച്ചു.

ചരിത്ര വിഭാഗം മുൻ മേധാവി ഡോ: പി. പി. അബ്ദുൽ റസാഖ് “ദി ഐഡിയ ഓഫ് ഇന്ത്യ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം. കെ ബാവ സാഹിബ്‌, ചരിത്ര വിഭാഗം മേധാവി എം സലീന, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: നിസാമുദ്ധീൻ കുന്നത്ത്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ്, പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് എന്നിവർ സംസാരിച്ചു.

error: Content is protected !!