
പരപ്പനങ്ങാടി : നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മങ്കടയില്‍ മരിച്ച പതിനെട്ട് വയസുകാരി നിപ ബാധിതയായി ചികിത്സയിലിരിക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ ഈ സ്ത്രീയുണ്ടായിരുന്നു. അതേസമയം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പിള്‍ പരിശോധനാ ഫലം വൈകിട്ടോടെ അറിയും. ശാരീരിക പ്രയാസത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചിട്ടില്ല. ഫലം വരുന്നതുവരെ സംസ്‌കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു