Saturday, August 16

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര.

error: Content is protected !!