ഊട്ടിയില്‍ നവീകരണത്തിനിടെ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഊട്ടി : ഊട്ടിക്ക് സമീപം ലവ് ഡെയില്‍ ഗാന്ധി നഗറില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നു വീണ് ഏഴ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. 4 തൊഴിലാളികള്‍ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. ഷക്കീല (30), സംഗീത(35), ഭാഗ്യം (36), ഉമ(35), മുത്തു ലക്ഷ്മി (36), രാധ (38)എന്നിവരാണ് മരിച്ചത്. ഒരാളുടെ പേര് വ്യക്തമല്ല.

ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 15 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. എഴു പേര് രക്ഷപ്പെട്ടു.

error: Content is protected !!