16 കാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം ; യുവാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു.

അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്.

error: Content is protected !!