Friday, August 15

വാക്കുതർക്കത്തിനിടെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരൂർ : വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പുറത്തൂർ കൂട്ടായി കാട്ടിലെ പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (25) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വാടിക്കലിലാണ് സംഭവം. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ഒരു വാഹനത്തിൻറെ താക്കോലിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലർ ആദ്യം സംസാരിക്കുകയും പിന്നീട് അത് വാക്കു തർക്കം ആവുകയും ആയിരുന്നു. ഇതിനിടയിലാണ് കൂട്ടത്തിൽ ഒരാൾ തുഫൈലിന്റെ വയറിന് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് പേരാണ് തുഫൈലുമായി സംസാരിച്ചിരുന്നത് ആണ് വിവരം. മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് വ്യാപകമായി അന്വേഷണത്തിലാണ് കബറടക്കം ഇന്ന് കാട്ടിലെ പള്ളി ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ ഷഫീന അഫ്സൽ ഫാസിൽ

error: Content is protected !!