
കോഴിക്കോട് : കണ്ണഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽ
ജബ്ബാറിൻ്റെ മകൾ നിദ (35) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂർ റെയിലിൽ നിന്ന് ടൗൺ ഭാഗത്തേക്കു പോവുകയായിരുന്ന
റഈസ് ബസ്സും
അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ബസ്സിടിച്ചതിനെ തുടർന്ന് റോഡിൽ വീണ യുവതിയുടെ തലയിലൂടെ ബസ്സിൻ്റെ ടയർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മാതാവ് തരയങ്ങൽ ഖൗലത്ത്.
മക്കൾ: ഇസ്ഹാൻ , ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ.
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്
മാത്തോട്ടം പള്ളിയിൽ.