മണ്ണട്ടാംപാറ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണം ; അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ടി സാജിതക്ക് നിവേദനം നല്‍കി. അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ജോ.സെക്രട്ടറി ഫൈസല്‍ ചെമ്മാട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തിരമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയത്.

മണ്ണട്ടാംപാറ അണക്കെട്ടിലെ 25 കെവിഎ ഡീസല്‍ ജനറേറ്റര്‍ അനുബന്ധ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററില്‍ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കല്‍ കണക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് പുതിയതായി 9.95 ലക്ഷം മു ജനറേറ്ററും മറ്റു സാധന സാഗ്രമികളും ഉപയോഗിക്കാതെ കേടുവരുന്നതിന് കാരണമായിത്തീരുന്നു ഇത് സര്‍ക്കാറിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുന്നതും കൂടിയാണെന്ന് നിവേദനത്തില്‍ ചൂണ്ടികാണിച്ചു.

കരാറുകാരന്‍ കരാര്‍ എടുത്തതിനുശേഷം ഫണ്ട് വക മാറ്റി ചിലവാക്കിയതാണെന്നും എടുത്ത് കരാറിനു തന്നെ പണം ലഭിക്കാത്തതിനാല്‍ കരാറുകാരന്‍ കോടതിയില്‍ പോവുകയാണെന്നും ഇത് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വകയിരുത്തിയ ഫണ്ട് വക മാറ്റി ചിലവാക്കിയതാണ് പദ്ധതി പാതിവഴിയില്‍ നില്‍ക്കാന്‍ കാരണം ഉദ്യോഗസ്ഥന്മാരുടെ പിഴവുമൂലം ആണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടിയന്തരമായി പ്രവര്‍ത്തിക്കുള്ള ഫണ്ട് വക വകയിരുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!