Tuesday, September 16

കേജ്രിവാളിന്റെ ജാമ്യം സത്യത്തിന്റെ വിജയം : ആം ആദ്മി പാർട്ടി

തിരൂരങ്ങാടി : ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഡൽഹി മദ്യനയ അഴിമതി കേസിന്റെ പേരു പറഞ്ഞ് 50 ദിവസം ജയിലിൽ അടക്കപ്പെട്ട ആം ആദ്മി പാർട്ടി അഖിലേന്ത്യാ കൺവീനർക്ക് ജാമ്യ ഹർജി ഇല്ലാതെ സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി ജാമ്യം അനുവദിച്ചു. കേജരിവാളിന്റെ ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ നിലനിർത്തുന്നതാണെന്നും നാലാം ഘട്ട തിരഞ്ഞു നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും ആം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ പി ഒ ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവർ പറഞ്ഞു

error: Content is protected !!