മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തിരൂരങ്ങാടി: ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും സെല്‍ഫോണും ഭാവനയില്‍ പോലും ഇല്ലാതിരുന്ന കാലത്ത് പിരിഞ്ഞ കൂട്ടുകാര്‍ ഇവയുടെയൊക്കെ സഹായത്തോടെ നാലു പതിറ്റാണ്ടിന് ശേഷം ഒത്തു ചേര്‍ന്നു. പരസ്പരം കൈ വീശി യാത്ര പറഞ്ഞ് പിരിഞ്ഞവര്‍ നീണ്ട ഇടവേളക്ക് ശേഷം ഒത്തൊരുമിച്ചപ്പോള്‍ സന്തോഷവും കൗതുകവും സംഗമിച്ച അപൂര്‍വ്വ നിമിഷമായി. കക്കാട് ജി.എം.യു.പി സ്‌കൂളിലെ 1980-81 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ജീവിത ഭാരങ്ങളിറക്കിവെച്ച് മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്.

1980-81 ഏഴാം ക്ലാസിലെ ബാച്ചിലെ 25 വിദ്യാര്‍ത്ഥികളാണ് തൂവല്‍ തീരത്ത് ഒത്തുചേര്‍ന്നത്. കെ എം മുഹമ്മദ്, എ സുജാത ബാബുരാജ്, ടി കെ റംല, സലീന തറേങ്ങന്‍, ഒറ്റത്തിങ്ങല്‍ ആമീന, അജയന്‍ കൂരിയാട്, സുരേഷ് കരുബില്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

2024 ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ അലൂമിനിയത്തിന് മുമ്പായി കൂടെ പഠിച്ച മറ്റു വിദ്യാര്‍ത്ഥികളെയും പഠിപ്പിച്ച അധ്യാപകരെയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.

error: Content is protected !!