തിരൂരങ്ങാടി : ആടിയും പാടിയും ഉല്ലസിച്ചും സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി. വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ ആന്റ് സ്കിൽ ട്രെയിനിങ് സെന്ററിലെ ഇരുപത്തിഅഞ്ചോളം വരുന്ന വിഭിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരും കരുതലിന്റെ കരങ്ങൾ നീട്ടി കുന്നുമ്മൽ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലും പാർക്കിലുമായി സന്തോഷത്തിന്റെ ഒരു പകൽ കഴിച്ചു കൂട്ടിയത്.
ചക്രകസേരയിൽ കടൽത്തീരത്ത് വട്ടമിട്ട് കടലിന്റെ ഓളവും താളവും മതിയാവോളം കണ്ടാണ് അവർ മടങ്ങിയത്.രാവിലെ ഒൻപത് മണിക്ക് സിപി കൺവെൻഷൻ സെന്ററിൽ നിന്നും ഡോക്ടർ മച്ചഞ്ചേരി കബീർ , കുന്നുമ്മൽ അബൂബക്കർ ഹാജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബാസ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വെളിമുക്ക് പാലിയേറ്റീവ് സെന്റർ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കടവത്ത് മൊയ്തീൻകുട്ടി , അഡ്വ. സിപി മുസ്തഫ, കടവത്ത് സൈതലവി,പികെ അബ്ദുൽഅസീസ്, കുന്നുമ്മൽ അഷറഫ്, ഉണ്ണി പടിക്കൽ, എം അബ്ദുൽഹമീദ്, കെ പ്രേമദാസ്, സലാം പടിക്കൽ, യൂനുസ് സലീം, വി നിസാർ, കെ ഫൈസൽ, എം ഷാഫി, സ്റ്റിറ്റ്സർ ലീന, കെ മിനി എന്നിവർ നേതൃത്വം നൽകി.