
തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു.
കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും അധ്യാപകരെയും കണ്ട നിര്‍വൃതിയിലായിരുന്നു ഫാത്തിമ ലമിയ. കക്കാട് കെ കെ മജീദിന്റെ പുത്രിയാണ് ലമിയ,
നഗരസഭ വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ഇ.വി സലാം മാസ്റ്റര്‍ അധ്യാപകര്‍ തുടങ്ങിയവരുമായി ഫാത്തിമ വിവരങ്ങള്‍ പങ്ക് വെച്ചു