തൃക്കുളം ശിവക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച അഖണ്ഡനാമയജ്ഞം ഞായറാഴ്ച രാവിലെ 6 മണിക്ക് സമാപിച്ചു. 24 മണിക്കൂർ നേരം സ്വാമിമാർ ‘ഭൂതനാഥ സദാനന്ദ’ എന്നാരംഭിക്കുന്ന അയ്യപ്പ മന്ത്രം ചൊല്ലിക്കൊണ്ട് നൃത്തച്ചുവടുകൾ വെച്ചു.. എല്ലാ സമയത്തും അന്നദാനം ഉണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ 6 മണിക്ക് പാറക്കടവ് പുഴയിലെ ആറാട്ട് കടവിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആറാട്ട് ഘോഷയാത്ര നടന്നു. താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ചെമ്മാട് ടൌൺ വഴി ക്ഷേത്രത്തിൽ സമാപിച്ചു. നൂറു കണക്കിന് സ്ത്രീകളുടെ താലപ്പൊലി ഘോഷയാത്രക്ക് മാറ്റുകൂട്ടി. ഗുരുസ്വാമിമാരായ ശങ്കരനുണ്ണി, കുന്നത്ത് ചന്ദ്രൻ, വി പി ശങ്കരൻ, അഖണ്ടനാമ സമിതി ഭാരവാഹികളായ പുന്നശ്ശേരി ശശി, കെ വി ഷിബു, സുഭാഷ്, സതീഷ്, സി പി മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.