
തിരൂരങ്ങാടി : വെന്നിയൂർ ജി എം യു പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025- 26 അധ്യായന വർഷത്തെ അൽ മഹാറ ടാലെന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളിൽ അറബി ഭാഷാ പഠനം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടറിൻറെ സഹായത്തോടെ ഓൺലൈൻ ആയിട്ടാണ് പരീക്ഷ നടത്തിയത്. എൽപി യുപി വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു വേറിട്ട അനുഭവം തന്നെയായിരുന്നു.
വെന്നിയൂർ ജി എം യു പി എസ് അലിഫ് അറബിക്ക ക്ലബ്ബ് അൽമഹാറ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കും. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. അപ്ലിക്കേഷൻ ഈ വിദ്യാലയത്തിലെ അറബിക് അധ്യാപകനും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല ഐടി വിംഗ് കൺവീനറുമായ കെ പി മുഹമ്മദ് റഹൂഫ് ആണ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി നൽകിയ ക്യു ആർ കോഡ് സ്കാൻ ചെയ്യുക ഐ ഒ എസ് ഉപയോക്താക്കൾക്കും ആൻഡ്രോയിഡ് ഉപയോഗിതാക്കൾക്കും അപ്ലിക്കേഷൻ ഉപയോഗിക്കാം.
പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട കൗൺസിലർ ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സലീം ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അനസ് കരിമ്പനക്കൽ,
എസ് എം സി ചെയർമാൻ പറമ്പിൽ അബ്ദുൽ മജീദ്, എസ് എം സി വൈസ് ചെയർമാൻ സി കെ സുഹൈൽ, സീനിയർ അസിസ്റ്റൻറ് ഷാഹിന സി കെ
കെ പി മുഹമ്മദ് ഗസ്സാലി, എം പി അബ്ദുൽ വാഹിദ്, പി ഷറഫിയ, കെ പി ഫെമിന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അറബിക് ക്ലബ്ബ് കൺവീനർ കെ കെ ഹബീബ സ്വാഗതവും അൽ മഹാറ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ കെ പി മുഹമ്മദ് റഊഫ് നന്ദിയും പറഞ്ഞു.