
മലപ്പുറം : വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ കെ.പി.എസ്.ടി.എ നടത്തിയ രാപകല്‍ സമരം സമാപിച്ചു. സമാപന സമ്മേളനം കെ.പി.എസ്. ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് വി കെ.അജിത്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.സുരേഷ്, സി.കെ.ഗോപകുമാര്‍, ടി.വി.രഘുനാഥ്, മനോജ് ജോസ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ. ഉമേഷ് കുമാര്‍, സ്വാഗതവും, ട്രഷറര്‍ കെ.ബിജു നന്ദിയും രേഖപ്പെടുത്തി.