
ക്ലാരി മൂച്ചിക്കല്‍ : നൂറു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കലിന്റെ ശതാബ്ദി ആഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. 2026 മാര്‍ച്ച് മാസത്തോടെ അവസാനിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് ‘ ശതവസന്തം 2025-26’ എന്ന് പേരിട്ടിരിക്കുന്ന ശതാബ്ദി ആഘോഷത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര നടന്നു.
ഘോഷയാത്രയില്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് ഹനീഫ അക്കര, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഹൈദ്രുഹാജി , സി കെ ബഷീര്‍, പി കെ അഷറഫ്, മൊയ്തീന്‍കുട്ടി, ഉമൈര്‍ പി.കെ, സനീര്‍ പൂഴിത്തറ, ഹരീഷ്, അസ്ലം പണിക്കര്‍പ്പടി, അന്‍വര്‍ സാദിഖ്, ലിജീഷ്, എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,വിവിധ ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ചൊവ്വാഴ്ച നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ തിരൂരങ്ങാടി എം എല്‍ എ കെ പി എ മജീദ് ശതവസന്തം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും.