Friday, August 15

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ‘ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു.

പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.

ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി.

error: Content is protected !!