കാലിക്കറ്റ് സര്‍വകലാശാല ഗ്രാജ്വേഷന്‍ സെറിമണി വന്‍വിജയമാക്കിത്തീര്‍ത്ത ജീവനക്കാര്‍ക്ക് സര്‍വകലാശാലയുടെ അഭിനന്ദനം

ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കൈമാറുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി വന്‍വിജയമാക്കിത്തീര്‍ത്ത ജീവനക്കാര്‍ക്ക് സര്‍വകലാശാലയുടെ അഭിനന്ദനം. സര്‍വകലാശാലാ പരിധിയിലെ അഞ്ച് ജില്ലകളിലായി 3703 വിദ്യാര്‍ഥികള്‍ക്കാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസറും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.

ഫലപ്രഖ്യാപനം നടന്ന് ഒന്നര മാസത്തിനുള്ളില്‍ അസല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ആഘോഷച്ചടങ്ങില്‍ വെച്ച് കൈമാറാനായത് പരീക്ഷാഭവനിലെയും അനുബന്ധ സെക്ഷനുകളിലെയും ജീവനക്കാരുടെ പ്രയത്‌നഫലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.  

error: Content is protected !!