
കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു.
പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.