മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം നൽകു. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം, അവസാന വർഷം അവതരണം എന്നിങ്ങനെയാണ് പരിശീലന ക്ലാസ്. കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിയിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്) പകർപ്പും സമർപ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിൻ: 673638. ഫോൺ: 0483 2711432, 7902711432.