Sunday, December 28

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലെയ്‌സണ്‍ ഓഫിസർ നിയമനം



കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി ന്യൂഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍  പാര്‍ട്ട് ടൈം കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

വെറ്ററിനറി സര്‍ജന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 14-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.

ഫോട്ടോഗ്രാഫി മത്സരവിജയികള്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിനോടനുബന്ധിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഷയമാക്കി നടത്തിയ ഫോട്ടാഗ്രാഫി മത്സരത്തിലെ വിജയികള്‍: സാദിഖ് മുഹമ്മദ്, വി.ടി. അഭിഷേക്, സി.എം. ഷാജി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ശാസ്ത്രയാന്‍ പ്രദര്‍ശനച്ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അറിയിച്ചു.


വിദൂരവിദ്യാര്‍ഥികള്‍ സി.യു.എസ്.എസ്.പി.    
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര-ഓണ്‍ലൈന്‍ വിഭാഗം (സി.ഡി.ഒ.ഇ.) വഴി 2023 വര്‍ഷത്തില്‍ യു.ജി.-സി.ബി.സി.എസ്.എസ്. റഗുലേഷന്‍ പ്രകാരം പ്രവേശനം നേടിയവരും റീ അഡ്മിഷന്‍, സ്ട്രീം ചേഞ്ച് എന്നിവയിലൂടെ സി.ബി.സി.എസ്.എസ്. 2023 ബാച്ചില്‍ പ്രവേശനം നേടിയവരുമായ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്. കോഴ്‌സ് പൂര്‍ത്തീകരണത്തിനായി സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത സി.യു.എസ്.എസ്.പി./ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണസഹിതം ഇത് പോര്‍ട്ടലില്‍ കാണാവുന്നതാണ്. തെറ്റുതിരുത്തി പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ജനുവരി 15 വരെ അപ് ലോഡ് ചെയ്യാന്‍ അവസരമുണ്ട്. 2023 വര്‍ഷത്തില്‍ പ്രവേശനം നേടിയവരില്‍ ഇതുവരെ സി.യു.എസ്.എസ്.പി./ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാത്തവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, ബിരുദസര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കില്ല. വിശദവിവരങ്ങള്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍.

error: Content is protected !!