അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ

അബുദാബിയില്‍ മരണപ്പെട്ട സുബൈറിന്റെ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാ മസ്ജിദില്‍ വച്ച് നടക്കും. കഴിഞ്ഞദിവസം അബുദാബിയില്‍ വെച്ച് മരണപ്പെട്ട വേങ്ങര മാര്‍ക്കറ്റ്‌റോഡ് സ്വദേശി പരേതനായ പുല്ലമ്പലവന്‍ രായിന്‍ എന്നവരുടെ മകന്‍ സുബൈര്‍ (47 ) ന്റെ മയ്യത്ത് നമസ്‌കാരമാണ് നാളെ നടക്കുക. മൃതദേഹം നാളെ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് ജനാസ നമസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാമസ്ജിദില്‍ വെച്ച് നടക്കും.

error: Content is protected !!