എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു.

എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. 353 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞതവണ നേടിയതിനേക്കാള്‍ ലീഗിന് ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. ഇത്തവണ ലീഗ് സ്ഥാനാര്‍ഥിക്ക് 639 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 720 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഖദീജക്ക് 286 വോട്ട് ലഭിച്ചു. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി താഹിറ മുഹമ്മദിന് 27 വോട്ട് മാത്രമേ നേടാനായുള്ളൂ. രണ്ടു ബൂത്തിലും ലീഗ് സ്ഥാനാര്‍ത്ഥിക്കാണ് ഭൂരിപക്ഷം.

error: Content is protected !!