Tag: Election

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍
Malappuram

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം.വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.*ആധാര്‍ കാര്‍ഡ്*എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്*ഡ്രൈവിംഗ് ലൈസന്‍സ്*പാന്‍ കാര്‍ഡ്*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറ...
Kerala, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് 'സക്ഷം' മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ അതും ഈ ആപ്പിലൂടെ അറിയിക്കാവുന്നതാണ്. ...
Information, Other

വോട്ട് രേഖപ്പെടുത്താൻ ഈ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
Malappuram, Politics

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച...
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി

മലപ്പുറം : തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തലൊരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും. മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല...
Information, Politics

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ഇടുക്കി : ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. 10 ദിവസം വരെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സമയം അനുവദിച്ചത്. ജസ്റ്റീസ് പി സോമരാജന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസമാണ് എ രാജ എംഎല്‍എയുടെ വിജയം കോടതി റദ്ദാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എ രാജയ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് നേരത്തെ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ എംഎല്‍എ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ ...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ...
Information, Politics

യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയം ; കെ എസ് യു കാലുവാരി, മുന്നണി വിട്ട് എംഎസ്എഫ്, ഇനി ഒറ്റക്ക് മത്സരിക്കും

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എം.എസ്.എഫ് മുന്നണി വിട്ടു. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു. കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ കെ.എസ്.യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തൃശൂര്‍ ജില്ലയില്‍ മുന്നണിക്കത്ത് ചതിയും വോട്ട് ചേര്‍ച്ചയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കെ.എസ്.യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ് വിലയിരുത്തി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നഷ്ടപ്പെടാന് കാരണം കെഎസ്യു വോട്ടുമറിച്ചതാണെന...
Information

എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. ...
Information

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം : പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വോട്ടു പട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിര്‍ദേശം നല്‍കി. ...
National

അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായി വോട്ടിങ്: ആദ്യഘട്ടം ഫെബ്രുവരി പത്തിന്; മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ 

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാർച്ച് മൂന്നിനും ഏഴാം ഘട്ടം മാർച്ച് പത്തിനും നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ. നിലവ...
National

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി. പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു. അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസ...
error: Content is protected !!