മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

എ ആര്‍ നഗര്‍ : മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് കുന്നുംപുറത്ത് ഊഷ്മളമായ സ്വീകരണം ഒരുക്കി എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകാശ് കുണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.

സബാഹ് കുണ്ടുപുഴക്കല്‍, റഫീഖ് കൊളക്കാട്ടില്‍ ,സതീഷ് എമങ്ങാട്ട്. ഹനീഫ പാറയില്‍.റഷീദ് പി കെ .മസൂര്‍ പി പി .അഷ്‌റഫ് മമ്പുറം .സലീം സി പി എന്നിവര്‍ സംസാരിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി സമീര്‍ കെപി സ്വാഗതവും വി ട്ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

101 അംഗ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി നിലവില്‍ വന്നു.

error: Content is protected !!