ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പ് ചേര്‍ന്ന് ശുചിത്വ പരിശോധന നടത്തി. കൂള്‍ബാറുകള്‍, വഴിയോര കച്ചവടം, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ലൈസന്‍സ്, കൂടി വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

പരിശോധനയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദില്‍ഷ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിജിമോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!