Monday, August 18

എആര്‍ നഗര്‍ പഞ്ചായത്ത് വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി: എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി നിര്‍വ്വഹിച്ചു.

എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക പി.ഷീജ സ്വാഗതവും, വാര്‍ഡംഗങ്ങളായ സി.ജാബിര്‍, ഇബ്രാഹിം മൂഴിക്കല്‍, പ്രദീപ് കുമാര്‍,ശൈലജ പുനത്തില്‍,സജ്‌ന അന്‍വര്‍,പിടിഎ പ്രസിഡണ്ട് സി. വേലായുധന്‍, എംപിടിഎ പ്രസിഡന്റ് ജിജി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക തുടങ്ങിയവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

error: Content is protected !!