
ഏ ആര്‍ നഗര്‍ : എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം മൂഴിക്കല്‍, പുല്‍പ്പറമ്പ് നഗര്‍ നിവാസികള്‍ വെള്ള കെട്ടില്‍ ദുരിതത്തില്‍. വാര്‍ഡ് മെമ്പറോ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി. കുടിവെള്ള കിണറുകളില്‍ അടക്കം മലിനജലമാണ്. ആവശ്യമായ കുടിവെള്ളം കിലോമീറ്ററോളം നടന്നു പോയി ശേഖരിച്ചാണ് വീട്ടാവശ്യത്തിന് പ്രദേശവാസികള്‍ കൊണ്ട് വരുന്നത്.
പ്രദേശത്തെ വീട് പരിസരങ്ങളില്‍ വെള്ളക്കെട്ട് തടയുന്നതിന് നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മഞ്ഞപ്പിത്ത മടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ കുട്ടികളും രോഗികളായ ആളുകള്‍ അടക്കം താമസിക്കുന്ന പ്രദേശമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെ കെ റുകേഷ്, സിജിത്ത്, പി എം ഭാസ്‌ക്കരന്‍, റാഷിദ്, സമീല്‍, ബഷീര്‍ കെവി, അഖിലേഷ്, ഇബ്രാഹിം, സല്‍മാന്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഒപ്പ് ശേഖരണം നടത്തി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
വെള്ളക്കെട്ട് തടയുന്നതിനും ക്ലോറിനേഷന്‍ നടത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ എസ് .കെ .ടി.യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.