മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കളായ വിട പറഞ്ഞ ക്ലാരി ബാവ മുസ്ലിയാരുടെയും വി എം കോയ മാസ്റ്ററുടെയും പേരിലുള്ള പ്രാർത്ഥനാ സദസ്സും നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും സന്ദേശവും ബോധ്യപ്പെടുത്തി അബ്ദുറഹൂഫ് സഖാഫി വെള്ളിയാമ്പുറം സംസാരിച്ചു.

നിരവധി വിദ്യാർഥികൾ അറബി കാലിഗ്രഫിയും പോസ്റ്ററുകളും നിർമിച്ചു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രി മൂന്നിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ സഖാഫി പനങ്ങാട്ടൂർ, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!